മുന്‍ വര്‍ഷങ്ങളെ അഅപേക്ഷിച്ച് സംസ്ഥാനത്ത് വീടുകളില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി വരെ നടന്നത് 202 പ്രസവങ്ങളാണ്. അതില്‍ 9 കുഞ്ഞുങ്ങളുടെ ജീവന് നഷ്ടമായി. കഴിഞ്ഞ ഒരു മാസത്തില്‍ നടന്ന 14 വീട്ട് പ്രസവങ്ങളില്‍ മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകളാണിത്.

സംസ്ഥാനത്ത് കഴിഞ്ഞ ജനുവരിയില്‍ 14 വീട്ട് പ്രസവങ്ങള്‍ നടന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക് പുറത്ത് വരുമ്പോള്‍ പ്രസ്തുത കാലയളവില്‍ മൂന്ന് നവജാത ശിശുക്കള്‍ മരണപ്പെട്ടു. ഹൈക്കോടതി അഭിഭാഷകന് അഡ്വ. കുളത്തൂര്‍ ജയ്സിങിന് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നല്കിയ വിവരാവകാശ അപേക്ഷയിലെ മറുപടിയില്‍ 2019 മുതല്‍ 2026 ജനുവരി വരെ 3369 വീട്ട് പ്രസവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമാക്കുന്നു. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെ 202 വീട്ട് പ്രസവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

പ്രസ്തുത കാലയളവില്‍ തിരുവനന്തപുരം – 20, കൊല്ലം – 8, പത്തനംതിട്ട – 2, ആലപ്പുഴ – 8, കോട്ടയം – 3, ഇടുക്കി – 27, എറണാകുളം – 16, തൃശൂര്‍ – 10, പാലക്കാട് – 15, മലപ്പുറം – 50, കോഴിക്കോട് – 11, വയനാട് – 17, കണ്ണൂര്‍ – 10, കാസര്‍ഗോഡ് – 4 വീട്ട് പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും വിവരാവകാശ മറുപടിയില്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെ വീട്ട് പ്രസവങ്ങളില്‍ 9 നവജാത ശിശുക്കള്‍ മരണപ്പെട്ടതായും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


