ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കാൻ തീരുമാനം. യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്എസ്എൽസിയിൽ ശരാശരി മാർക്ക് പരിഗണിക്കും. ഓണം, ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാർക്കായിരിക്കും പരിഗണിക്കുക.

പ്ലസ്ടുവിന് പ്ലസ് വണ്ണിലെ മാർക്ക് നോക്കും. പ്ലസ്ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരിഗണിച്ച് സർട്ടിഫിക്കറ്റും നൽകും. ഇനി കൃത്യസമയത്തു പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.


