സ്വർണവില ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആവേശം സമ്മാനിച്ച് കുത്തനെ ഇടിയുന്നു. സ്വർണം പവന് കേരളത്തിൽ ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് രാവിലെ കുത്തനെ ഇടിഞ്ഞവില, ഉച്ചയ്ക്ക് കൂടുതൽ ഇടിഞ്ഞു. 99,480 രൂപയിലേക്കാണ് വില ഇടിഞ്ഞത്. ജനുവരി 4ന് ശേഷം ആദ്യമായാണ് വില ഒരുലക്ഷം രൂപയെന്ന നിർണായക നാഴികക്കല്ലിന് താഴെയാകുന്നത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

ഉച്ചയ്ക്ക് 400 രൂപ താഴ്ന്ന് ഗ്രാം വില 12,435 രൂപയായി. 3200 രൂപ കുറഞ്ഞ് 99,480 രൂപയിൽ ഉച്ചയ്ക്കുശേഷം പവൻ വിൽപനയും നടക്കുന്നു. ഗ്രാമിന് ഇന്ന് ഒറ്റദിവസം 945 രൂപയും പവന് 7,560 രൂപയും കുറഞ്ഞു. ഒറ്റദിവസം ഇത്രയും വില ഇടിയുന്നത് ഇതാദ്യം.

Leave a Reply

Your email address will not be published. Required fields are marked *