ഐഎസ്‌എല്ലിലെ പുതിയ സീസണിൽ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ഈസ്റ്റ് ബംഗാളിനെതിരായ മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചു. തുടർച്ചയായ നാല് തോൽവിക്ക് ശേഷം നേടിയ സമനില ടീമിന് ആശ്വസമായി. ഇഞ്ചുറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്സൽനേടിയ ഗോളാണ് തുടർതോൽവികളിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്.

കൊൽക്കത്ത സാൾട്ട‌ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഈസ്റ്റ് ബംഗാൾ ഗോൾ നേടി. 10-ാം മിനുട്ടിൽ ലഭിച്ച പെനൽറ്റി യൂസഫ് എസെജാരിക്ക് അനായാസം ഗോളാക്കി മാറ്റി. പിന്നീട് പല കുറി ഇരു ടീമുകളും പരിശ്രമിച്ചെങ്കിലും ഗേ ► മാത്രം വിട്ടു നിന്നു. 91-ാം മിനിറ്റിലാണ് ഹെൻ ഗോളിലൂടെയാണ് മുഹമ്മദ് അജ്സൽ ബ്ലാസ്റ്റേഴ്‌സിന് രക്ഷകനായത്.

ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് തുടരുന്നത്. ആദ്യ നാല് കളിയിലും തോറ്റതുമാത്രമല്ല, ഒരു ഗോൾ മാത്രമാണ് ടീമിന് നേടാനായത്. സ്വന്തം തട്ടകമായ കൊച്ചിയിലാണ് മൂന്ന് മത്സരങ്ങൾ തോറ്റത്. പ്രധാന കളിക്കാരിൽ ഭൂരിഭാഗവും ടീം വിട്ടുപോയതാണ് ടീമിനെ ഉലച്ചുകളഞ്ഞത്. പുതുതായെത്തിയ വിദേശ താരങ്ങളുടെ പ്രകടനം മോശമാണ്.

Leave a Reply

Your email address will not be published. Required fields are marked *