പാറത്തോട്:കഴിഞ്ഞ രണ്ടുമാസത്തിലധികമായി മണിപ്പൂരിൽ നടക്കുന്നത് നിഷ്ഠൂരവും പൈശാചികവുമായ മനുഷ്യ വേട്ടയാണെന്ന് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആരോപിച്ചു.കേരള യൂത്ത് ഫ്രണ്ട് (എം)പാറത്തോട് മണ്ഡലം നേതൃ സംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലുഷിതമായ മണിപ്പുരിൽ നിന്നും ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ ഭാരതത്തെ ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ തലകുനിച്ചുനിർത്തുന്നതിന് ഇടയാക്കുന്നതാണ്. സ്ത്രീത്വം തെരുവിൽ പരസ്യമായി പിച്ചിച്ചീന്തപ്പെടുന്നു. ഇതെല്ലാം നടക്കുമ്പോഴും കേന്ദ്രസർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കുകയാണനന്നും ഇതിനെതിരെ കേരളാ യൂത്ത് ഫ്രണ്ട് പോലുള്ള സംഘടനകൾ അതിശക്തമായ പ്രതിഷേധ പരിപാടികളുമായി കടന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ:സാജൻ കുന്നത്ത്,മണ്ഡലം പ്രസിഡന്റ്‌ കെ.ജെ തോമസ് കട്ടയ്ക്കൽ,നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി ഡയസ് കോക്കാട്ട്, സിബി ശൗര്യം കുഴിയിൽ,യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ.ഷോജി അയലുക്കുന്നേൽ, ഡേവിസ് പാമ്പ്ലാനിയിൽ,മിഥ്ലാജ് മുഹമ്മദ്‌,ജോ പേഴുംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ.സിജോ മോളോപ്പറമ്പിൽ (പ്രസിഡന്റ്), ജോബി അമ്പാട്ടുപറമ്പിൽ(ഓഫീസ് ചാർജ്), റഷീദ് പനമൂട്ടിൽ, റെന്നി പതിപ്പള്ളിയിൽ (വൈസ് പ്രസിഡന്റ്മാർ ), ജയ്മോൻ കിഴക്കേ മുറിയിൽ, ജോബിൻ പുതുപ്പറമ്പിൽ, മാർട്ടിൻ ജെയിംസ് (സെക്രട്ടറിമാർ), ജോമി തെക്കേവയലിൽ, (ട്രഷറർ.)തോമസ് ചെമ്മരപ്പള്ളിയിൽ, ഷാനവാസ് പനമൂട്ടിൽ, ജെഫിൻ പ്ലാപ്പള്ളിയിൽ, സിജോ പൊടിമറ്റം,ജിൻസ്സ് ഈഴക്കുന്നേൽ, ജയൻ ഇ.ഭാസ്കരൻ , ജിൻസി ഷിജോ കുളിരുപ്ലാക്കൽ (നിയോജകമണ്ഡലം പ്രതിനിധികൾ ).

By Fazil

Leave a Reply

Your email address will not be published. Required fields are marked *