അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍. ഡിസിസി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ എന്ന ലേബലിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ആറന്മുളയില്‍ അബിന്‍ വര്‍ക്കി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് മണ്ഡലത്തില്‍ അബിനെതിരെയുള്ള പോസ്റ്ററുകള്‍. ആറന്മുള, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
അബിന്‍ വര്‍ക്കിയെ പത്തനംതിട്ടയ്ക്ക് വേണ്ട എന്ന തലക്കെട്ടോടെ പോസ്റ്റററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയ വികാരം പരിഗണിക്കണം. പത്തനംതിട്ടയില്‍ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ വേണം. ഈ ജില്ലയിലെ പ്രവര്‍ത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങള്‍ സാധാരണക്കാരുടെ ആത്മഭിമാനം പണയംവെച്ച് കൊടുക്കരുതെന്നും പോസ്റ്ററിലുണ്ട്.
സമീപ ദിവസങ്ങളിലായി അബിന്‍ വര്‍ക്കി ആറന്മുളയില്‍ സജീവമായിരുന്നു. സ്ഥാനാര്‍ഥികളെ കെട്ടി ഇറക്കേണ്ടതില്ലെന്ന ഡിസിസി യോഗത്തില്‍ നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേ ആവശ്യവുമായി ഒരു സംഘം നേതാക്കള്‍ ഇന്നലെ കെ.സി. വേണുഗോപലിനെ കണ്ടു.

