ഈരാറ്റുപേട്ട: ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ് & ടെക്നോളജിയും ചേർന്ന് ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ് ഹൈജീൻ ട്രെയിനിങ്ങാണ് തിങ്കളാഴ്‌ച നടത്തിയത്.

അരുവിത്തുറ സെന്റ്റ് ജോർജ് കോളജിൽ നടന്ന ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആന്റ്റ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് ബിജോയി വി ജോർജ്, ജില്ലാ സെക്കട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മറ്റി അംഗം ബിപിൻ തോമസ് ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം, ഫാ. ജെയ്മോൻ, പ്രോഗ്രാം കോഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കോളേജിലെ ഫുഡ് സയൻസ് വിദ്യാർഥികളായ പ്രയ്‌സി സാം, മൈഥലി എസ്.ആർ എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് കോളേജിലെ ഫുഡ് സയൻസ് വിദ്യാർഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത‌ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ആക്ട് ഷെഡ്യൂൾ ഫോറിൻ്റെ പ്രകാശന കർമ്മം നടന്നു. പരിശീലന പരിപാടി പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

മീഡിയ പാർട്ണറായ ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജീഷ് വേലനിലം, ജില്ലാ സെക്രട്ടറി ബിപിൻ തോമസ്, ജില്ലാ ട്രഷറർ ഫാദർ. ജയ്മോൻ, വൈസ് പ്രസിഡൻ്റ് ഗോപകുമാർ എ. ആർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ എന്നിവരെ ആദരിച്ചു. അതോടൊപ്പം ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *