സംസ്ഥാനത്ത് സ്വർണ വില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 92040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നൽകേണ്ടിയിരുന്നത്.

ഒരു ഗ്രാം സ്വർണത്തിന് 210 രൂപ കൂടി 11, 715 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്.

