സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 75,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 9,405 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 10 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വില 7,720 രൂപ. വെള്ളിവില 126 രൂപയില്‍ തന്നെ തുടരുന്നു.

