കാഞ്ഞിരപ്പള്ളി: പൊതുപ്രവർത്തകനും, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കാപ്പാട് ഒന്നാം വാർഡ് മെമ്പറുമായിരുന്ന ജോയി നെല്ലിയാനി കേരളാ കോൺഗ്രസ് ( എം )ചേർന്നു. ചെയർമാൻ ജോസ് കെ മാണി എം പി യിൽ നിന്നും അംഗത്വം സ്വീകരിച്ചു. കേരളാ കോൺഗ്രസ് (എം )നിയോജക മണ്ഡലം നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചെയർമാൻ ജോസ് കെ മാണി എം പി ഷാൾ അണിയിച്ച് സ്വീകരിച്ചു. കേരള കോൺഗ്രസ് (ജെ) യുടെ ജില്ലാ സെക്രട്ടറിയും, കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു ജോയി നെല്ലിയാനി.

