തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കിൽ കൂടരഞ്ഞി കൽപിനിയിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൽപിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേൽപിച്ചത്. സംഘർഷതിൽ പ്രതി ജോമിഷിനും പരിക്കുണ്ട്. ജോണി, ഭാര്യ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേൽപിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്. പറിച്ച തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷ് എത്തി വാക്കുതർക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും.

ജോണിയെ ആക്രമിക്കുന്നത് തടയാൻ വന്നപ്പോഴാണ് മറ്റുള്ളവർക്ക് വെട്ടേറ്റത്. അക്രമത്തിൽ തലയ്ക്കുൾപ്പടെ ഗുരുതര പരിക്കേറ്റ ജോണിയും കുടുംബവും മുക്കം കെ എം സി ടി ജോസ്പിറ്റലിലാണ് നിലവിൽ ഉള്ളത്. അക്രമത്തിനിടെ പരിക്കേറ്റ പ്രതി ജോമിഷും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുത പരിക്കേറ്റവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വഷണംനടത്തിവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *