സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. ഇന്നലെ രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് വനിതാ ബറ്റാലിയനിലെ ഉദ്യോഗസ്ഥയ്ക്കാണ് പാമ്പ് കടിയേറ്റത്.

ആശമാരുടെ സമരപ്പന്തലിന് പുറകിലായി സുരക്ഷാ ജോലിയിലായിരുന്നു ഉദ്യോഗസ്ഥ. ഇതിനിടെയാണ് പാമ്പ് കടിയേറ്റത്. തുടർന്ന് ഉദ്യോഗസ്ഥയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് പൊലീസ് അറിയിച്ചത്.