കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ പുതിയ പോസ്റ്റുമോർട്ടം മോർച്ചറി കോംപ്ലക്സിന്റെ ഉദ്ഘാടനവും ഡയാലിസിസ് സെന്ററിന്റെ നിർമാണോദ്ഘാടനവും വ്യാഴാഴ്ച. വൈകീട്ട് അഞ്ചിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അധ്യക്ഷതവഹിക്കും.

ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ, ജില്ലാപഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ടി.എൻ.ഗിരീഷ്കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, വൈസ് പ്രസിഡൻറ് ഗീത എസ്.പിള്ള എന്നിവർ പ്രസംഗിക്കും.

പോസ്റ്റുമോർട്ടം മോർച്ചറി കോംപ്ലക്സിൽ എട്ട് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനവും ആധുനിക പോസ്റ്റുമോർട്ടം ടേബിളും വാഴൂർ ബ്ലോക്ക് പദ്ധതിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു മാനുവൽ ടേബിൾ, ഇൻക്വസ്റ്റ് മുറി, സ്റ്റോർ, ആംബുലൻസ് ഷെഡ്, കാത്തിരിപ്പ് ഏരിയാ, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, മലിനജലം സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയ ഒരുക്കിയിട്ടുണ്ട്.

നിർമാണം ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ ഒരുകോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്. ഏഴ് ബെഡ് സ്ത്രീകൾക്കും ഏഴ് ബെഡുകൾ പുരുഷൻമാർക്കും ഒരു ഐസൊലേഷൻ ബെഡും അടങ്ങുന്നതാണ് ഡയാലിസിസ് സെൻറർ. ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ നിർമിതികേന്ദ്രത്തിനാണ് നിർമാണച്ചുമതല.

