അറബിക്കടലിൽ ഒരു കപ്പലിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ വീണതായി കോസ്റ്റ് ഗാർഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (KSDMA) വിവരം കൈമാറി.

കാർഗോയിൽ മറൈൻ ഗ്യാസ് ഓയിൽ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് മറൈൻ ഗ്യാസ് ഓയിൽ. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനങ്ങൾ ഒരുകാരണവശാലും ഇത് തുറക്കുകയോ സ്പർശിക്കുകയോ ചെയ്യരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

തീരത്ത് കണ്ടെയ്നറുകളോ സമാനമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയ്ക്ക് അടുത്ത് പോകരുത്. ഉടൻ തന്നെ 112 എന്ന നമ്പറില്‍ വിവരമറിയിക്കണം. തീരത്ത് എണ്ണപ്പാട് കണ്ടാല്‍ തൊടരുതെന്ന് മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *