കൊല്ലത്തെ ക്ഷേത്രോത്സവത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകൻ മാർകോസ്. കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിലാണ് സംഭവം. കാണികളുടെ ആവശ്യപ്രകാരമാണ് ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം എന്ന ഗാനം ഗായകൻ മാർക്കോസ് ആലപിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് ക്ഷേത്രമുറ്റത്ത് ഒത്തുകൂടിയവർ പാട്ട് ആസ്വദിച്ചത്.
കൊല്ലത്ത് തന്നെ കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗായകൻ അലോഷി കാണികളുടെ ആവശ്യപ്രകാരം വിപ്ലവഗാനം പാടിയിരുന്നു. ഇത് വലിയ വിവാദമാവുകയും ഹൈക്കോടതി തന്നെ ഈ ഗാനാലാപനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ കോൺഗ്രസിൻ്റെ പ്രാദേശിക നേതാവിൻ്റെ പരാതിയിൽ ഗാനം ആലപിച്ച ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കൽ പൊലീസ് കേസെടുത്തിരുന്നു.