കഴിഞ്ഞ അഞ്ച് കളിയിലും ബംഗളൂ രു എഫ്.സിയോട് തോൽവിയില്ലെന്ന വമ്പുമാ യെത്തിയ മുംബൈ സിറ്റി എഫ്.സിയെ അഞ്ച് ഗോളിന് മുക്കി ആതിഥേയർ കണക്കുതീർത്തു. ബംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഒന്നാം പ്ലേഓഫിൽ ബംഗളൂരുവിനായി വാളെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഗോൾമഴയിൽ മുങ്ങി.
ബംഗളൂരുവിനായി സുരേഷ് സിങ് വാങ്ജം, എഡ്‌ഗാർ മെൻഡസ്, റയാൻ വില്യംസ്, സുനിൽ ഛേത്രി, പെരേര ഡയസ് എന്നിവർ സ്കോർ ചെയ്തു. സെമിയിൽ എഫ്സി ഗോവയാണ് ബംഗളൂരുവിന്റെ എതിരാളികൾ.
പന്തടകത്തിലും ഷോട്ടുതിർക്കുന്നതിലും മുന്നിലായിരുന്നെങ്കിലും ഫിനിഷിങിലെ പോരായ്മകൾ സന്ദർശകർക്ക് തിരിച്ചടിയായി. മറുഭാഗത്ത് ലഭിച്ച അവസരങ്ങൾ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മുൻ ചാമ്പ്യൻമാർ മറ്റൊരു സെമിയിലേക്ക് മാർച്ച്‌ചെയ്തു. ബുധനാഴ്ചത്തെ ആദ്യസെമിയിൽ എഫ് സി ഗോവയാണ് ബെംഗളൂരുവിന്റെ എതിരാളികൾ.
There is no ads to display, Please add some