പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാല്‍, രാവിലെ 6നും വൈകുന്നേരം 6നുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയും.

വീട്ടിലെ വൈദ്യുത വാഹന ചാര്‍ജിങ്ങും വൈദ്യുതി വലിയതോതില്‍ ഉപയോഗിക്കുന്ന പമ്പ് സെറ്റ്, വാട്ടര്‍ ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകല്‍ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലില്‍ വലിയ ലാഭം നേടാമെന്നും കെഎസ്ഇബി അറിയിച്ചു.

2025 ഫെബ്രുവരി 1 മുതല്‍ യൂണിറ്റിന് ഒമ്പത് പൈസ നിരക്കില്‍ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ധന സര്‍ചാര്‍ജ് ഇനത്തിലാണ് കുറവ് ലഭിക്കുക. നേരത്തെ യൂണിറ്റിന് 19 പൈസയാണ് ഇന്ധന സര്‍ചാര്‍ജായി ഈടാക്കി വന്നിരുന്നത്. ഇത് 10 പൈസയായി കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *