മുണ്ടക്കയം : മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ അനിയൻ മരിച്ചു. മൈക്കോളജിക്കൽ തോട്ടക്കര പരേതനായ രാജപ്പന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. രഞ്ജിത്തിന്റെ ചേട്ടൻ അജിത്ത് സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. അവിവാഹിതരായ ഇരുവരും മാതാവിന് ഒപ്പമാണ് താമസിച്ചിരുന്നത്. രാത്രി സംസാരിച്ചിരിക്കുന്നതിനിടയിൽ വാക്ക് തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ അനിയൻ രഞ്ജിത്തിനെ അജിത് പിടിച്ചു തള്ളി. തുടർന്ന് വീട്ടിൽ നിന്നും പോവുകയായിരുന്നു.

എന്നാൽ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. മുണ്ടക്കയം പോലീസ് കേസെടുത്തു. രക്ഷപ്പെട്ട അജിത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *