വർക്കലയിൽ ക്രിസ്‌മസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂരിൽ ചരുവിളവീട്ടിൽ ഷാജഹാനാണ് (60) വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെയാണ് കസ്റ്റഡിയിലെടുത്ത്. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണ്.

There is no ads to display, Please add some