കോട്ടയം: ആത്മസമർപ്പണത്തിൻ്റെ ഓർമ്മകളുണർത്തി വിശ്വാസികൾ ഇന്നു ബലിപെരുന്നാൾ ആഘോഷിക്കുന്നു.
പരീക്ഷണങ്ങളെ വിശ്വാസദാർഢ്യത്താൽ അതിജയിച്ച പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസന്നദ്ധത ഒരിക്കൽകൂടി സ്മരിച്ച് വിശ്വാസികൾ പള്ളികളിൽ ഒത്തുചേർന്നു.
ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. കണ്ണീരു കൊണ്ടു സ്വയം ശുദ്ധമാക്കി, നാഥനു മുന്നിൽ സമർപ്പണത്തിന്റെ പൂർണതയുമായാണ് ഓരോ വിശ്വാസിയും പെരുന്നാൾ ആഘോഷിക്കുന്നത്.
അതിരുകളും വേർതിരുവുകളുമില്ലെന്ന് കർമത്തിലൂടെ പ്രഖ്യാപിച്ച് മക്കയിൽ ഹജ്ജ് കർമ്മങ്ങൾ പരിസമാപ്തിയിലേക്ക് നീങ്ങുമ്പോൾ ലോകമെങ്ങും മുസ്ലിംകൾ പെരുന്നാളാഘോഷിച്ച്ഹാജിമാരോട് ഐക്യപ്പെടുകയാണ്.
പ്രിയ പ്രേക്ഷകർക്ക് ക്രിട്ടിക്കൽ ടൈംസിന്റ ഈദ് ആശംസകൾ….
There is no ads to display, Please add some