സമ്മാനഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ക്രിസ്മസ് ബംബറിന്റെ അച്ചടി നിർത്തി. പുറത്തിറക്കാനിരിക്കെയാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടി നിർത്തിയത്. പുതിയ സമ്മാനഘടനയിൽ ഏജൻസികൾ എതിർപ്പ് അറിയിച്ചതിനാലാണ് തീരുമാനം. 5000 രൂപ സമ്മാനത്തിന്റെ എണ്ണം കുറച്ചതിലാണ് എതിർപ്പ്.

അച്ചടി തുടങ്ങിയ ശേഷമാണ് നിർത്തിവച്ചത്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം.അടുത്തയാഴ്ച പഴയ സമ്മാന ഘടനയിൽ ബംബർ അച്ചടിച്ച് പുറത്തിറക്കുമെന്ന് ലോട്ടറി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *