കഞ്ചാവുമായി കെഎസ്‌യു നേതാവ് അറസ്റ്റിൽ. ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്‌വാൻ ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് റിസ്‌വാൻ പിടിയിലായത്. റിസ്‌വാനെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *