കോട്ടയം: എംസി റോഡിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ബുള്ളറ്റിലും സ്കൂട്ടറിലും കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നീലിമംഗലം ഭാഗത്തായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടമായി ആദ്യം ബുള്ളറ്റിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

സ്കൂട്ടർ യാത്രികരായ ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ് പരിക്കേറ്റത് . ഇതിൽ രണ്ടര വയസ്സുകാരനും ഉൾപ്പെടും. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.