കൊട്ടാരക്കര : എംസി റോഡിൽ കുളക്കടയിൽ വാഹനാപകടം. കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറി ഡ്രൈവറുടെ നില ഗുരുതരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും പാർസൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.