തൃശൂർ : വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ശർദ്ദിച്ച് മരിച്ചു. അവണൂർ സ്വദേശി അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭക്ഷ്യവിഷബാധയെന്ന് സംശയം.
ഭാര്യയടക്കം മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്
രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെ കഴിച്ച ഇഡലിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടെന്നാണ് സൂചന. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.
