മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറി മുണ്ടുപറമ്പ് വളവില്‍വച്ച് നിയന്ത്രണം നഷ്ടമായി മറിഞ്ഞ്. തെന്നി നീങ്ങി ബൈക്കിലും കാറിലും വന്നിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് വാഹനത്തിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.