കാഞ്ഞിരപ്പള്ളി: കാർ എമർജൻസി വഴിയിലൂടെ പോവാൻ ശ്രമിച്ചത് സെക്യൂരിറ്റി തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ യുവാവ് മർദ്ദിച്ചു. ഇന്ന് ഉച്ചക്ക് നടന്ന അക്രമ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൃതികൾ ടൈംസ് ന്യൂസിന് ലഭിച്ചു.
കാർ എമർജൻസി വഴി പോവാൻ ശ്രമിച്ച യുവാവിൻ്റെ കാർ സെക്യൂരിറ്റി തടയുകയും തുടർന്ന് കാർ നിർത്താതെ മുൻപോട്ട് എടുക്കുകയും തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ കാർ തടയാൻ വീണ്ടും ശ്രമിക്കുമ്പോൾ കാറിൽ നിന്നും യുവാവ് ചാടി ഇറങ്ങി സെക്യൂരിറ്റി ജീവനക്കാരന് മർദിക്കുകയിരുന്നു. ശേഷം യുവാവ് വളരെ വേഗത്തിൽ കാർ എടുത്ത് പോവുകയും ചെയ്തു.
There is no ads to display, Please add some