തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55) ക്കാണ് ആശുപത്രിയിലെ വാർഡിൽ വച്ച് പാമ്പുകടിയേറ്റത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.

ലതയെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed