കോട്ടയം: കടുത്തുരുത്തി ഞീഴൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി എഴുപതുകാരിയെ പീഡിപ്പിച്ച കേസിൽ 41 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി ഞീഴൂർ കാട്ടാമ്പാക്ക് വടക്കേനിരപ്പ് പൂവൻ കടിയിൽ സന്തോഷിനെയാണ് (41) കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറിയ പ്രതി ഇവരെ പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന്, എസ് ഐ ശരണ്യ, എ എസ് ഐ മാരായ ശ്രീലതാമ്മാൾ, റെജിമോൾ, സിവിൽ പൊലീസ് ഓഫിസർമാരായ സുമൻ പി മാണി , അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
There is no ads to display, Please add some