തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സുരക്ഷാവീഴ്ച. അടുത്തിടെ മൃഗശാലയില്‍ കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.

പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ, അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ജീവനക്കാർ തിരച്ചിൽ ആരംഭിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *