കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് (22 കാരറ്റ്) 80 രൂപയാണ് ഇന്നു കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്റെ വില 44,320 രൂപയിലേക്ക് താഴ്ന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5540 രൂപ ആയി.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 44,400 രൂപ നിലവാരത്തിലായിരുന്നു രേഖപ്പെടുത്തിയത്.
