ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തില്‍ ആളപായമില്ല. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പടര്‍ന്നിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീ അണച്ച്, രാത്രി11 മണിയോടെ ട്രെയിന്‍ യാത്ര തുടര്‍ന്നു.

ദിവസങ്ങൾക്ക് മുമ്പ് ബലാസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ഞെട്ടലിൽ നിന്നും ജനം ഇപ്പോഴും മുക്തമായിട്ടില്ല. ആ സമയത്താണ് സംസ്ഥാനത്ത് ട്രെയിൻ തീപിടിത്തമുണ്ടായത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *