വയനാട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ദുരന്തഭൂമിയായ ചൂരൽ മലയിലെത്തി. കെ.സി.വേണുഗോപാൽ, വി.ഡി സതീശൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്.
സൈന്യത്തിന്റെ താല്‌കാലിക പാലത്തിലൂടെ അവർ ദുരന്തമേഖലയുടെ സമീപ പ്രദേശത്തെക്കെത്തി. ഉരുൾപൊട്ടലിൽ ഏറ്റവും നാശം വിതച്ച സ്ഥലത്താണ് രാഹുലും പ്രിയങ്കയും എത്തിയത്. അതിന് ശേഷം അവർ ദുരന്ത ബാധിത ക്യാമ്പുകളിലേക്കും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മറ്റും സന്ദർശിക്കും.
ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
There is no ads to display, Please add some