തിരുവനന്തപുരം : കോവിലിൽ കയറി പൂജാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ ആണ് സംഭവം നടന്നത്.

കോവിലിൽ പൂജാരിയായ അരുൺ പോറ്റിയെ ആണ് പൂന്തുറ പോലീസ് കോവിലിൽ കയറി കസ്റ്റഡിയിൽ എടുത്തത് എന്നാണ് പരാതി. പൂജാരിയെ കസ്റ്റഡിയിൽ എടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസ്പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പൂന്തുറ ദേവീ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയ കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ ക്ഷേത്രത്തിൽ നേരത്തെ പൂജാരിയായിരുന്നു അരുൺ. ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകാൻ രാവിലെ സ്‌റ്റേഷനിലെത്താനാണ് പോലീസ് നിർദ്ദേശിച്ചിരുന്നത്.

എന്നാൽ അടുത്ത ദിവസം വരെ കാത്തുനിൽക്കാതെ ഇന്നലെ വൈകീട്ടോടെ പോലീസ് ക്ഷേത്രത്തിൽ എത്തി ശ്രീകോവിലിൽ നിന്ന് പൂജാരിയെ കസ്റ്റഡിയിലെടുത്തു എന്നാണ് പരാതി. പരാതി ഉയർന്നതിന് പിന്നാലെ രാത്രി എട്ടു മണിയോടെ അരുണിനെ പോലീസ് തിരികെ കൊണ്ടുവിട്ടു.

പോലീസ് അപമാനിച്ചെന്ന് ആരോപിച്ച് അരുൺ പോറ്റിയും കോവിൽ ട്രസ്റ്റ് ഭാരവാഹികളും ഫോർട്ട് പോലീസിൽ പരാതി നൽകിയിരുന്നു. ഫോർട്ട് എസിപിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed