മുണ്ടക്കയം : മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പുല്ലുപാറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടിക്കാനത്ത് നിന്ന് ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ സൈൻബോർഡിൽ ഇടിക്കുകയും തുടർന്ന് തലകീഴായി മറയുകയുമായിരുന്നു. പാലാ കിടങ്ങൂർ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

