തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ കളക്ടർമാർക്ക് മാറ്റം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാരെയാണ് സംസ്ഥാന സർക്കാർ നീക്കിയത്. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഐടി മിഷൻ ഡയറക്ടർ അനു കുമാരി ആണ് പുതിയ തിരുവനന്തപുരം കളക്ടർ.

ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിനെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കോട്ടയം കളക്ടറായ വി വിഗ്നേശ്വരിക്ക് ഇടുക്കി കളക്ടറായാണ് നിയമനം. പിന്നാക്ക വികസന വകുപ്പ് ഡയറക്ടർ ജോൺ വി സാമുവൽ ആണ് പുതിയ കോട്ടയം ജില്ലാ കളക്ടർ.

അതേസമയം ശ്രീറാം വെങ്കിട്ടറാമിനെ ധനവകുപ്പ് ജോയിൻ്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായും നിയമിച്ചു. സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം ശ്രീറാമിന് പകരം നിയമനം നൽകിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *