തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചെയ്ത കൂടോത്രത്തിനെക്കുറിച്ച് താനെന്ത് പറയാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ സുധാകരന്റെ വീട്ടിലെ കൂടോത്ര ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുകാര്‍ തന്നെയാണ് ചെയ്തതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും അതല്ലാതിരിക്കാന്‍ മാര്‍ക്കിസ്റ്റുകാര്‍ ചെയ്യാന്‍ ഇടയില്ലെന്ന് സുധാകരനും പറയുന്നുണ്ട്.

കൂടോത്രം എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. സിപിഎമ്മിന് ഒരു കൂടോത്രവും ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *