കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ 44560 എന്ന നിരക്കിലാണ് വില്‍പ്പന, ഗ്രാമിന് 15 രൂപ കുറഞ്ഞ് 5570 രൂപയുമായി.
മെയ് അഞ്ചിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് 45,760 രൂപയായിരുന്നു വില. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നെങ്കിലും പിന്നീട് വില ഇടിഞ്ഞു.
