കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സെലെൻസ് അവാർഡ് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DbGeMIk2LdW7JTFXbUTXiG
ക്രിട്ടിക്കൽ ടൈംസ് ന്യൂസ് തുടർച്ചയായ രണ്ടാം തവണയും സംഘടിപ്പിച്ച എക്സെലെൻസ് അവാർഡ് വളരെ നല്ല നിലയിൽ ശ്രദ്ധേയമാണെന്നും, ഇതുപോലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ മത്സരബോധം സൃഷ്ടിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ക്രിട്ടിക്കൽ ടൈംസ് എക്സലൻസ് അവാർഡ് സീസൺ 2 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിന്റെ സമുജ്വലമായ മുന്നേറ്റത്തിന് കളമൊരുക്കുവാനും നമ്മുടെ വിദ്യാർഥികളെ കൂടുതൽ കൂടുതൽ പഠനപരമായ കാര്യങ്ങളിൽ പ്രബുദ്ധരാക്കുവാനും കഴിയുന്ന കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കണമെന്നും, ഇത്തരം കാര്യങ്ങളെല്ലാം വളരെ നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിന് നമുക്ക് എല്ലാവർക്കും ഒന്നിക്കണമെന്നും അതിന് ക്രിട്ടിക്കൽ ടൈംസ് സംഘടിപ്പിച്ചതുപോലുള്ള ഇത്തരം സംരംഭങ്ങളെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നാടിന്റെ സ്പന്ദനങ്ങൾ വളരെ നല്ല രീതിയിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന കാര്യത്തിൽ വളരെ വലിയൊരു പങ്കാണ് ക്രിട്ടിക്കൽ ടൈംസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് ഗവൺമെന്റ് ചീഫ് ഡോ: എൻ ജയരാജ് പറഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മികച്ച തലങ്ങളിലേക്ക് കടന്നു പോകുവാൻ വിദ്യാർഥികൾക്ക് ഓരോരുത്തവർക്കും ഏറ്റവും ഊർജ്ജവും പ്രോത്സാഹനവും നൽകുന്ന ഒന്നാണ് ക്രിട്ടിക്കൽ ടൈംസിന്റെ ഈ പ്രവർത്തനമെന്നും,

സാമൂഹിക മാധ്യമങ്ങൾക്കിടയിൽ ഇടയിൽ വേറിട്ട് നിൽക്കുന്ന ഒരു പ്രവർത്തനമാണ് ക്രിട്ടിക്കൽ ടൈംസ് സൃഷ്ടിപരമായ ക്രിയാത്മകമായ സാമൂഹിക നന്മയ്ക്ക് ഉപകരിക്കുന്ന രീതിൽ ഒരു ഓൺലൈൻ മാധ്യമം എന്ന നിലയ്ക്ക് നടത്തിവരുന്നതെന്ന് പരിപാടിയുടെ മുഖ്യ പ്രഭാഷകനായ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ചീഫ് എഡിറ്റർ നയന ശശി അധ്യക്ഷതവഹിച്ച യോഗത്തിൽ, സബ് എഡിറ്റർ അൻവർ ഷാ കോനാട്ടുപറമ്പിൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നസീർ, പഞ്ചായത്ത് മെമ്പർമാരായ അഡ്വ: സുനിൽ തേനമ്മാക്കൽ, അഡ്വ: പി.എ ഷമീർ, ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ലീഗൽ അഡ്വൈസർ അഡ്വ: ജിരാജ്, താലൂക്ക് വികസന സമിതി മെമ്പർ ഷമീർ ഷാ അഞ്ചിലിപ്പ, TTAK ജില്ലാ പ്രസിഡന്റ് ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു.

പ്രോഗ്രാം കോഡിനേറ്റർ സന്തോഷ് മണ്ണനാണിയിൽ, എൻ.എച്ച്എ. യു.പി സ്കൂൾ പിടിഎ പ്രസിഡന്റും പ്രോഗ്രാം കോഡിനേറ്ററുമായ നാദിർഷ കോനാട്ടുപറമ്പിൽ, ആലപ്പാട്ട് ഗോൾഡ് മുണ്ടക്കയം പ്രതിനിധികളായ അനു ബാബു, ഷിൻ്റോ കുര്യാക്കോസ്, ശരത്ത് വി.എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

പരുപാടിയിൽ സേവനരംഗത്ത് കരളുറപ്പോടെ കൈകോർക്കുന്ന ടീം എമർജൻസി ഈരാറ്റുപേട്ടയുടെ പ്രവർത്തകരെ മന്ത്രി അവാർഡും പ്രശസ്തി പത്രവും നൽകി ആദരിച്ചു. പ്രശസ്ത മജീഷ്യൻ കോട്ടയം ഷായുടെ മാജിക് ഷോ പരിപാടിക്ക് ആസ്വാദനമേകി.

