തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ആണ്.
27, 28 തീയതികളിൽ ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ സ്വാധീന ഫലമാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു.
അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കും. അതേസമയം ഇന്ന് രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കേരള തീരത്ത് നിന്നുള്ള ബത്സ്യബന്ധനത്തി വിലക്കേർപ്പെടുത്തി.
