പാലാ: സ്വകാര്യ ക്ലിനിക്ക് നടത്തുന്നയുവതിയെ ചീത്ത വിളിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രവിത്താനം പാലക്കുഴക്കുന്നേൽവീട്ടിൽ ബിബിൻ തോമസ് (27)എന്നയാളെയാണ് പാലാ പോലീസ്അറസ്റ്റ് ചെയ്തത്.

ഇയാൾകഴിഞ്ഞദിവസംവൈകുന്നേരത്തോടുകൂടി യുവതിനടത്തുന്ന ക്ലിനിക്കിൽ അതിക്രമിച്ചുകയറി യുവതിയെ ചീത്തവിളിക്കുകയും,ലൈംഗിക ചുവയോടുകൂടിസംസാരിക്കുകയും,ഭീഷണിപ്പെടുത്തുകയുമായിരുന്നു.യുവതിയുടെ പരാതിയെ തുടർന്ന്പാലാ പോലീസ് കേസ് രജിസ്റ്റർചെയ്യുകയും ഇയാളെപിടികൂടുകയുമായിരുന്നു.

പാലാസ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻആന്റണിയുടെ നേതൃത്വത്തിലാണ്ഇയാളെ അറസ്റ്റ് ചെയ്തത്‌. ഇയാൾക്ക്പാലാ സ്റ്റേഷനിൽ ക്രിമിനൽകേസുകൾ നിലവിലുണ്ട്. ഇയാളെകോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *