കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കാഞ്ഞിരപ്പള്ളിയിൽ പാർട്ടി മെമ്പറും ആനക്കല്ല് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദ് ഷാജി (ഉമ്മച്ച ഷാജി) കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: പി ജിരാജും UWEC സംസ്ഥാന സെക്രട്ടറി സുനിൽ തേനമ്മാക്കലും ചേർന്ന് മെമ്പർഷിപ് നൽകി സ്വീകരിച്ചു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/GewjAzEb2ZJHdzAvguD2En

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവറിന്റെ പരാമർശം തന്നെ വേദനിപ്പിച്ചെന്നും, അതിനാലാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേരാനുള്ള തീരുമാനം എടുത്തതെന്നും മെമ്പർഷിപ്പ് സ്വീകരിച്ച ശേഷം ഷാജി ക്രിട്ടിക്കൽ ടൈംസിനോട് പ്രതികരിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു പത്യാല, UWEC ബ്ലോക്ക് പ്രസിഡന്റ് ഫിലിപ്പ് പള്ളിവാതുക്കൽ, UWEC മണ്ഡലം പ്രസിഡന്റ് അൻവർഷ കോനാട്ടുപറമ്പിൽ, INTUC മണ്ഡലം വൈസ് പ്രസിഡന്റ് റെസിലി ആനിത്തോട്ടം, നിസു തേനമ്മാക്കൽ, ഫസലി കോട്ടുവാതുക്കൽ, മണിക്കുട്ടൻ കുട്ടപ്പായി, നാദിർഷാ കോനാട്ടുപറമ്പിൽ, ബിജോ കെ.ബേബി, സയ്യിദ് നസീർ, ആഷിക് ഇലാഹി, അഫ്താബ് തുടങ്ങിയവർ പങ്കെടുത്തു.

