കോട്ടയം: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കുമരകം സ്വദേശിയായ വളപ്പിൽ ലക്ഷം വീട്ടിൽ പെരിഞ്ചേരിക്കൽ വീട്ടിൽ ഷൈനി (24) നാണ് പരിക്കേറ്റത്.

ഏറ്റുമാനൂർ പാറോലിക്കലിൽ ഇന്ന് രാത്രി പത്തു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നും എത്തിയ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ബോധരഹിതനായി റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
