കോട്ടയം: തെരഞ്ഞെടുപ്പ് ചൂടുയരുമ്പോള്‍ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി എല്‍ഡിഎഫ്. പരസ്യപ്രചാരണ രംഗത്തും സമൂഹമാധ്യമങ്ങളിലും ഒരുപോലെ മുന്നിലാണ് എല്‍ഡിഎഫ്. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ നിയോജക മണ്ഡലം തലത്തില്‍ സൗഹൃദ സന്ദര്‍ശനവുമായി സ്ഥാനാര്‍ത്ഥി എല്ലായിടത്തും സജീവമാണ്.
ഇന്നലെ ( ശനിയാഴ്ച ) രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിക്കുന്ന പ്രവേശന കവാടത്തിന്റെ നിര്‍മ്മാണോത്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയ സ്ഥാനാര്‍ത്ഥി ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ കോളേജിന് കഴിഞ്ഞ കാലത്തൊന്നും കിട്ടാത്ത പരിഗണന നല്‍കിയ എംപിയെ ജീവനക്കാരും അഭിനന്ദിച്ചു. പിന്നീട് കേരള ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
തുടര്‍ന്ന് മാന്നാനം ആശ്രമ ദേവാലയത്തിലെത്തി സിറോമലബാര്‍ സഭ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കണ്ടു. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി. പള്ളിയിലെത്തിയിരുന്നവരും സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ആശംസകളുമായെത്തി. വൈകിട്ട് എല്‍ഡിഎഫ് സംഘടിപ്പിച്ച സംവാദ സദസ്സില്‍ സ്ഥാനാര്‍ത്ഥി ജീവിതത്തിന്റെ നാനാതുറയിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഇന്ന് ( ഞായറാഴ്ച) എല്‍ഡിഎഫ് ലോക്‌സഭ മണ്ഡലം കണ്‍വന്‍ഷനോടെ പ്രചാരണത്തിന് കൂടുതല്‍ വേഗം കൈവരും.
