കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. കഞ്ഞിക്കുഴിയിലെ ലോഡ്ജ് മുറിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അയ്മനം സ്വദേശി ഇബ്നു (26) വാണ് മരിച്ചത്. ഇയാൾ കോട്ടയം ബജാജ് ഫിനാൻസ് ജീവനക്കാരനാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു.

ഇന്ന് ഉച്ചയോടെയാണ് കോട്ടയം പ്ളാന്റേഷൻ കോർപ്പറേഷൻ ഓഫിസിന് സമീപത്തെ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് , സുഹൃത്തുകൾ കോട്ടയം ഈസ്റ്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി, തുടർനടപടികൾ സ്വീകരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *