കോട്ടയം: അയ്മനം പഞ്ചായത്ത്‌ 1-ാം വാർഡ് കൊല്ലത്തുകരിയിൽ (മനോജ്‌ ) മാർക്കോസിന്റെ വീട് ഭാഗികമായി തകർന്നുവീണു. കുട്ടികൾ ഉൾപ്പെടെയുള്ളവർ വീട്ടിലുള്ള സമയത്താണ് മേൽക്കൂര ഉൾപ്പെടെ തകർന്നുവീണത്.

അപകടത്തിൽ ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന സമയത്താണ് അപകടം സംഭവിച്ചിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു.

മനോജും ഭാര്യയും രണ്ടു കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്നതാണ് കുടുംബം. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You missed