കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ കളക്ടറുടെ ‘വോൾ ഓഫ് ലൗ’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എൻ എച്ച് എ.യു.പി സ്കൂളിലെ വിദ്യാർഥികളുടെ സംഭാവനകൾ ഹെഡ്മിസ്ട്രസ് ദീപ.യു നായർ സ്വീകരിച്ചു.

നിർധനരും നിരാലംബരുമായവർക്ക് സഹായമാകും വിധം സാധനസാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാനുള്ള ഇടമാണ് ‘വോള്‍ ഓഫ് ലൗ’. പൊതുഇടങ്ങളിലും ഓഫീസുകളിലും ആശുപത്രികളിലും സ്കൂ‌ളുകളിലും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും സ്ഥാപിക്കുന്ന ‘വോൾ ഓഫ് ലൗ’ കബോർഡുകളിൽ നമ്മൾ ഉപയോഗിക്കാതെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ സാധന-സാമഗ്രികൾ സംഭാവനയായി വയ്ക്കാം.

നിരാലംബർക്കടക്കം ഉപകാരപ്പെടുന്ന പുതിയ വസ്ത്രങ്ങളടക്കമുള്ള എല്ലാ സാധന-സാമഗ്രികളും സംഭാവനയായി നൽകാം. ആവശ്യമുള്ളവർക്ക് ഇത് എടുത്തുകൊണ്ടുപോയി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You missed