തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ.ഇനി ഒരു തീരുമാനവും എടുക്കില്ല, പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വിവാദത്തിന് ശേഷം ആദ്യമായാണ് മന്ത്രിയുടെ പ്രതികരണം. “ഞാൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയും.ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്”- ഗണേഷ് പറഞ്ഞു.
