കോട്ടയം :കോട്ടയം മാണിക്കുന്നത്ത് വീട്ടമ്മയ്ക്ക്നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതി പിടിയിൽ. താഴത്തങ്ങാടി സ്വദേശി രന്ദീഷിനെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത് കുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നാം തീയതിയാണ് കോട്ടയം മാണിക്കുന്നത്ത് റോഡിലൂടെ നടന്ന് പോയ സ്ത്രീയ്ക്ക് നേരെ ബുള്ളറ്റിൽ എത്തിയ യുവാവ് നഗ്നത പ്രദർശനം നടത്തിയത്. തുടർന്ന്, യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം കൊല്ലത്തിനു രക്ഷപെട്ട പ്രതിയെ ഇന്നലെ രാത്രിയാണ് തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് ചെയ്തത്.

