സിഡ്‌നി: ഓസ്‌ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പുതുവര്‍ഷ ദിനത്തിലാണ് താരം ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനം അറിയിച്ചത്.
ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ കരിയറിലെ അവസാന ഏകദിന മല്‍സരം. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്ഥാന്‍ പരമ്പരയോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്നും വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.
161 ഏകദിനങ്ങളില്‍ നിന്നായി 22 സെഞ്ചറികളും 33 അര്‍ധ സെഞ്ചറികളുമുള്‍പ്പടെ 6932 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 2009 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച വാര്‍ണര്‍ ഓസ്ട്രേലിയന്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാമനായാണ് മടങ്ങുന്നത്.
There is no ads to display, Please add some